സ്വര്‍ണവിലയില്‍ ഇടിവ്; പവന് 400 രൂപ കുറഞ്ഞു

കൊച്ചി: സ്വര്‍ണവില വീണ്ടും കുറഞ്ഞു. പവന് 400 രൂപ കുറഞ്ഞ് 37,840 രൂപയായി. 4730 രൂപയാണ് ഗ്രാമിന്റെ വില. ഓഗസ്റ്റ് 26ന് പവന്‍ വില 38,000 രൂപയിലെത്തിയിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം 240 രൂപ വര്‍ധിച്ച് 38,240 രൂപയുമായി. തുടര്‍ന്നാണ് പവന് 400 രൂപയുടെ ഇടിവുണ്ടായത്

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,929.94 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Top