സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 38,080 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 4,760 രൂപയും പവന് 38,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവന് 280 രൂപ വര്‍ധിച്ചാണ് ഈ നിലവാരത്തിലെത്തിയത്.

അന്താരാഷ്ട്ര സ്വര്‍ണ വില 1,900 ഡോളറിനടുത്തു തുടരുകയാണ്. കഴിഞ്ഞ ഓഗസ്റ്റ് ഏഴിന് അന്താരാഷ്ട്ര വില സര്‍വകാല റെക്കോര്‍ഡായ 2,080 ഡോളറില്‍ എത്തിയ ശേഷം 220 ഡോളര്‍ കുറഞ്ഞ് 1,860 വരെ എത്തിയിരുന്നു.

Top