സ്വര്‍ണവില വീണ്ടും 38,000 കടന്നു; പവന് 280 രൂപ വര്‍ധനവ്

gold

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില 38,000 കടന്നു. പവന്റെ വില 280 രൂപ കൂടി 38,080 രൂപയായാണ് വര്‍ധിച്ചത്. 4760 രൂപയാണ് ഗ്രാമിന്റെ വില.

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില 0.8ശതമാനം കുറഞ്ഞ് 1,894.33 ഡോളര്‍ നിലവാരത്തിലെത്തി. എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില പത്ത് ഗ്രാമിന് 51,328 രൂപയായും താഴ്ന്നു.

Top