സ്വര്‍ണവില 240 രൂപ കുറഞ്ഞു; പവന് 37,480 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുറവ്. വ്യാഴാഴ്ച പവന്റെ വില 240 രൂപ കുറഞ്ഞ് 37,480 രൂപയായി. 4685 രൂപയാണ് ഗ്രാമിന്റെ വില. രണ്ടു ദിവസം മുമ്പ് 37,880 രൂപയിലേയ്ക്ക് ഉയര്‍ന്ന വിലയിലാണ് 400 രൂപയുടെ ഇടിവുണ്ടായിരിക്കുന്നത്.

ആറ് പ്രധാന കറന്‍സികളുടെ സൂചികയില്‍ ഡോളര്‍ കരുത്തു നേടിയാണ് സ്വര്‍ണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ പത്ത് ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 50,426 രൂപ നിലവാരത്തിലാണ്. വിലയില്‍ 0.14ശതമാനമാണ് കുറവുണ്ടായത്.

Top