സ്വര്‍ണവില 260 രൂപ കൂടി; പവന് 37,880 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ചൊവ്വാഴ്ച 260 രൂപ കൂടി പവന് 37,880 രൂപയായി. 4735 രൂപയാണ് ഗ്രാമിന്. മൂന്നു ദിവസം 37,600 രൂപയില്‍ തുടര്‍ന്ന ശേഷമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഡോളറിന്റെ തളര്‍ച്ച ആഗോള വിപണിയിലും സ്വര്‍ണവില വര്‍ധനയ്ക്ക് കാരണമായി. സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,907.77 ഡോളര്‍ നിലവാരത്തിലെത്തി.

എംസിഎക്സില്‍ ഡിസംബറിലെ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 51,073 രൂപ നിലവാരത്തിലേയ്ക്ക് ഉയര്‍ന്നു. 0.28ശതമാനമാണ് വര്‍ധന.

Top