സ്വര്‍ണവില പവന് 240 രൂപ കൂടി

കൊച്ചി: തുടര്‍ച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. പവന് 240 രൂപ കൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്. വെള്ളിയാഴ്ച പവന് 360 രൂപ തൂടി 37,560 രൂപയായിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തിയിരിക്കുയാണ് ശനിയാഴ്ച സ്വര്‍ണവില.

സ്പോട്ട് ഗോള്‍ഡ് വിലയില്‍ ശനിയാഴ്ച 35 ഡോളറാണ് കൂടിയത്. ഇതോടെ ഒരു ഔണ്‍സ് 24 കാരറ്റ് സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ 1,930.33 ഡോളറായി ഉയര്‍ന്നു. ഡോളര്‍ ദുര്‍ബലമായതാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയരാന്‍ കാരണമായത്.

Top