സ്വര്‍ണ വില വര്‍ധിച്ചു; പവന് 37,560 രൂപയായി

കൊച്ചി: തുടര്‍ച്ചയായ രണ്ട് ദിവസത്തിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. പവന് 360 രൂപ വര്‍ധിച്ച് 37,560 രൂപയായി. 4965 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,898.31 ഡോളറായി ഉയര്‍ന്നു. 0.3ശതമാനമാണ് വര്‍ധന. ഡോളറിന്റെ തളര്‍ച്ചയാണ് സ്വര്‍ണം നേട്ടമാക്കിയത്.

ആഗോള വിപണിയുടെ ചുവടുപിടിച്ച് ദേശീയ വിപണിയിലും വിലവര്‍ധനവുണ്ടായി. എംസിഎക്സില്‍ ഡിസംബര്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 50,584 രൂപയിലെത്തി.

Top