സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 37,360 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. പവന് 37,360 രൂപയിലും ഗ്രാമിന് 4,670 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

വെള്ളിയാഴ്ച പവന് 80 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഓഗസ്റ്റ് ഏഴിന് പവന് 42,000 രൂപയില്‍ എത്തിയതായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ് വില.

Top