സ്വര്‍ണവില 80 രൂപ കുറഞ്ഞു; പവന് 37,280 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ വ്യാഴാഴ്ചയിലെ വില 37,280 രൂപയായി. 4660 രൂപയാണ് ഗ്രാമിന്റെ വില.

സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,884.67 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയിലും വിലകുറഞ്ഞു. എംസിഎക്സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 50,305 രൂപ നിലവാരത്തിലാണ്.

Top