സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 37360 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില രണ്ടാമത്തെ ദിവസവും വര്‍ധിച്ചു. പവന്റെ വില 160 രൂപ കൂടി 37,360 രൂപയായി. 4670 രൂപയാണ് ഗ്രാമിന്റെ വില.

ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണിയില്‍ വില കൂടിയത്. ആഗോള വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) തനിത്തങ്കത്തിന് 1,890.43 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്

Top