വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണവില; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: വീണ്ടും റെക്കോര്‍ഡിട്ട് സ്വര്‍ണവില. ഇന്നലെത്തെ റെക്കോര്‍ഡ് വിലയെയാണ് ഇന്ന് മറികടന്നത്. ഇന്ന് ഒരു പവന് 200 രൂപയാണ് വര്‍ധിച്ചത്.വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 47,760 രൂപയാണ്

അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവര്‍ധനവിന് പ്രധാനകാരണം. ഫെബ്രുവരിയിലെ അവസാന ദിവസങ്ങളില്‍ സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ടായിരുന്നില്ല, എന്നാല്‍ മാര്‍ച്ച് ആദ്യ ദിനങ്ങളില്‍ തന്നെ സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. മാര്‍ച്ച് ഒന്ന് മുതല്‍ ആറ് വരെ 1680 രൂപ വര്‍ധിച്ചു.

വിവാഹ സീസണ്‍ ആയതിനാല്‍ തന്നെ ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയാണ് സ്വര്‍ണവില വര്‍ദ്ധനവുണ്ടാക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില ഇന്ന് 25 രൂപ ഉയര്‍ന്നു. വിപണി വില 5970 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4955 രൂപയാണ്.

വെള്ളിയുടെ വിലയും ഇന്നലെ ഉയര്‍ന്നു. ഇന്ന് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വിപണി വില 78 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

Top