സ്വര്‍ണ വിലയില്‍ മാറ്റമില്ല ; പവന് 23,680 രൂപയില്‍ വ്യാപാരം പുരോഗമിക്കുന്നു

GOLD

കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ വിപണി മുന്നേറുന്നു. സ്വര്‍ണം പവന് 23,680 രൂപയും ഗ്രാമിന് 2960 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ പവന് 80 രൂപകൂടിയിരുന്നു.

ഒക്ടോബര്‍ ഒന്നിന് 22,760 രൂപയായിരുന്നു പവന്റെ വില. 20 ദിവസംകൊണ്ട് പവന്റെ വിലയില്‍ ആയിരത്തോളം രൂപയുടെ വര്‍ധനവാണുണ്ടായത്.

അതേസമയം അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില മൂന്നുമാസത്തെ ഉയര്‍ന്ന നിലവാരത്തിലെത്തി. ചൊവാഴ്ച ആഗോള വിപണിയില്‍ സ്വര്‍ണവില 1239.68 ഡോളറിലെത്തി. ജൂലായ് 17നുശേഷം ഇത്രയും വിലവര്‍ധിക്കുന്നത് ഇതാദ്യമായാണ്. ഇറ്റലിയിലെ രാഷ്ട്രീയ അനിശ്ചിതത്വവും മിഡില്‍ ഈസ്റ്റിലെ ജിയോ പൊളിറ്റിക്കല്‍ അസസ്ഥതകളും സ്വര്‍ണവിലയെ സ്വാധീനിച്ചു.

Top