സ്വര്‍ണ്ണ വിലയില്‍ കുതിപ്പ് തുടരുന്നു; ഇത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്

തിരുവനന്തപുരം: സ്വര്‍ണ്ണ വിലയിലെ കുതിപ്പ് തുടരുന്നു. സര്‍വ്വകാല റക്കോര്‍ഡിലാണ് ഇന്ന് സ്വര്‍ണ്ണ വില. പവന് 27,480 രൂപയും ഗ്രാമിന് 3,435 രൂപയുമാണ് ഇന്നത്തെ വില.

ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1,507 ഡോളറാണ് ഇന്നത്തെ നിരക്ക്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 20 ശതമാനത്തിലേറെ വര്‍ധനയാണ് സ്വര്‍ണ്ണവിലയില്‍ ഉണ്ടായിരിക്കുന്നത്.

കേരളത്തില്‍ ഓണം, വിവാഹ സീസണുകള്‍ അടുത്തിരിക്കുന്നതിനാല്‍ വില വീണ്ടും കൂടാനും സാധ്യതയുണ്ട്.

Top