തൊട്ടാല്‍ പൊള്ളും… സ്വര്‍ണ്ണവിലയില്‍ റെക്കോര്‍ഡ് മുന്നേറ്റം; പവന് 27,400 രൂപ!

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. ഇന്ന് പവന് 200 രൂപയാണ് കൂടിയത്. പവന് 27,400 രൂപയിലും ഗ്രാമിന് 3,424 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അമേരിക്കയും ചൈനയും തമ്മിലുള്ള വ്യാപാരയുദ്ധം മുറുകുന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയും ഇന്ത്യന്‍ വിപണിയില്‍ സ്വര്‍ണ്ണവില ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയിലാണ് സ്വര്‍ണ്ണവില ആദ്യമായി 25,000 രൂപ കടന്നത്. അതിന് ശേഷം കൂടിയും കുറഞ്ഞും നിന്ന വില മേയ് അവസാന വാരം മുതല്‍ ഉയരുകയായിരുന്നു.

Top