ചരിത്രത്തിലാദ്യമായി സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ചു; പവന് 38,120 രൂപ

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സ്വര്‍ണ വില റെക്കോര്‍ഡുകള്‍ ഭേദിച്ചു. സംസ്ഥാനത്ത് 38,120 രൂപയാണ് പവന്റെ വില. ഒരു ഗ്രാം സ്വര്‍ണത്തിന് 4765 രൂപയാണ് വില. ഒരു ഗ്രാമിന് 30 രൂപയാണ് വര്‍ധിച്ചത്. പവന് 240 രൂപയാണ് കൂടിയത്.

ഈ വര്‍ഷം മാത്രം സ്വര്‍ണ വിലയില്‍ 30 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2011ന് ശേഷം ഇതാദ്യമായി അന്താരാഷ്ട്ര വിപണിയില്‍ ഒരു ഔണ്‍സ് സ്വര്‍ണത്തിന്റെ വില 1,900 ഡോളറിലെത്തി. കോവിഡ്് ബാധയെ തുടര്‍ന്നുണ്ടായ സാമ്പത്തിക അനിശ്ചിതാവസ്ഥയാണ് സ്വര്‍ണ വില വര്‍ധിക്കാനുള്ള പ്രധാന കാരണം.

Top