സ്വർണ്ണവിലയിൽ വീണ്ടും വർധന; പവന് 120 രൂപ കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വർധനവ് രേഖപ്പെടുത്തി. ചൊവാഴ്ച പവന് 120 രൂപ കൂടി 37,800 രൂപയായി. 4725 രൂപയാണ് ഗ്രാമിന്റെ വില. രണ്ടു ദിവസമായി 37,680 രൂപ നിലവാരത്തിൽ തുടരുകയായിരുന്നു. ഒരു ഔണ്‍സിന് 1,892.51 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

യു.എസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ കരുതലോടെയാണ് നിക്ഷേപകരുടെ നീക്കം. അതേസമയം എംസിഎക്‌സ് ഗോള്‍ഡ് ഫ്യൂച്ചേഴ്‌സില്‍ 10 ഗ്രാം തനിത്തങ്കത്തിന്റെ വില 0.22ശതമാനം കുറഞ്ഞ് 50,953 രൂപയിലെത്തി.

Top