സ്വര്‍ണ്ണവിലയില്‍ വര്‍ധന, പവന് 400 രൂപ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണവില വര്‍ധിച്ചു. പവന് 400 രൂപയാണ് കൂടിയത്. ഇതോടെ പവന്റെ വില 37,200 രൂപയായി. 4,650 രൂപയാണ് ഗ്രാമിന്റെ വില. സംസ്ഥാനത്ത് സ്വര്‍ണവില മൂന്നു ദിവസമായി 36,800 നിലവാരത്തിലായിരുന്നു.

സ്വര്‍ണ്ണവില മൂന്നു ദിവസമായി മാറ്റമില്ലാതെ തുടരുകയായിരുന്നു. ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വിലയില്‍ 0.15 ശതമാനം വര്‍ധനവാണുണ്ടായത്. ഔണ്‍സിന് 1,883.69 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.

Top