സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 24,500

കൊച്ചി: സ്വര്‍ണവില വീണ്ടും കൂടി. പവന് 120 രൂപ വര്‍ധിച്ച് 24,400 രൂപയായി. ഗ്രാമിന് 15 രൂപ ഉയര്‍ന്ന് 3050 രൂപയായി. ഡോളറിന്റെ മൂല്യം താഴ്ന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിച്ചത്. കൂടാതെ ആഭ്യന്തരവിപണിയില്‍ സ്വര്‍ണത്തിന്റെ ആവശ്യകത ഉയര്‍ന്നതും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്.

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് സ്വര്‍ണവില പവന് 25000 രൂപ കടന്ന് റെക്കോഡിട്ടിരുന്നു. ആഴ്ചകള്‍ക്ക് ശേഷവും കാര്യമായ വ്യത്യാസമില്ലാതെയാണ് സ്വര്‍ണത്തില്‍ വ്യാപാരം നടക്കുന്നത്.

Top