സ്വര്‍ണ വിലയില്‍ വര്‍ധന, വീണ്ടും 42,000ന് മുകളില്‍

കൊച്ചി: കഴിഞ്ഞ ദിവസം ഇടിവു പ്രകടിപ്പിച്ച സ്വർണ വില വീണ്ടും മുകളിലേക്ക്. പവന് 200 രൂപയാണ് ഇന്നു കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ വില 42,120 രൂപ. ഗ്രാമിന് 25 രൂപ ഉയർന്ന് 5265 ആയി.

പവന് 42,920 എന്ന റെക്കോർഡ് നിലയിൽ എത്തിയതിനു ശേഷമാണ് വില ഇടിവു പ്രകടിപ്പിച്ചത്. രണ്ടു ദിവസം കൊണ്ട് 960 രൂപ കുറഞ്ഞിരുന്നു..

 

Top