സംസ്ഥാനത്ത് സ്വര്‍ണവില കൂടി, ഗ്രാമിന് 65 രൂപ വര്‍ധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തു സ്വര്‍ണവില കുതിച്ചുയര്‍ന്നു. ഇന്ന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് 22 കാരറ്റ് സ്വര്‍ണ്ണവിലയില്‍ വര്‍ധന രേഖപ്പെടുത്തിയത്. ഗ്രാമിന് 4700 രൂപയും പവന് 37600 രൂപയും ആണ് ഇന്നത്തെ സ്വര്‍ണ്ണവില. കഴിഞ്ഞദിവസം 22 കാരറ്റ് സ്വര്‍ണ്ണത്തിന് 4635 രൂപയായിരുന്നു ഗ്രാമിന് വില ഉണ്ടായിരുന്നത്. യുക്രൈന്‍ ഏതാ യുദ്ധവുമായി ബന്ധപ്പെട്ട് റഷ്യ ക്കെതിരെ ലോകരാഷ്ട്രങ്ങള്‍ പലവിധത്തിലുള്ള ഉപരോധങ്ങളും ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകളാണ് ഈ നിലയില്‍ സ്വര്‍ണ്ണവില ഉയരാനുള്ള കാരണം.

18 ക്യാരറ്റ് സ്വര്‍ണത്തിന് 3885 രൂപയാണ് ഇന്നത്തെ വില. ഹോള്‍മാര്‍ക്ക് വെള്ളിക്ക് 100 രൂപയും വെള്ളിക്ക് ഗ്രാമിന് 70 രൂപയുമാണ് ഇന്നത്തെ വില.

 

 

Top