സ്വർണ വിലയിൽ വർധനവ് ; പവന് 22,360 രൂപയിൽ വ്യാപാരം പുരോഗമിക്കുന്നു

gold

കൊച്ചി: സ്വർണ വിലയിൽ ഇന്ന് വർധനവ്. രണ്ടാം ദിവസമാണ് വിലയിൽ വർധനവ് ഉണ്ടായത്. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ചൊവ്വാഴ്ചയും വില ഇത്രതന്നെ കൂടിയിരുന്നു. പവന് 22,360 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ വർധിച്ച് 2,795 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണിത്.

Top