സ്വര്‍ണ വില വീണ്ടും കുറഞ്ഞു; രണ്ടാഴ്ചക്കിടെ കുറഞ്ഞത് 1040 രൂപ

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,880 രൂപയായി. 10 രൂപ കുറഞ്ഞ് 4485 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ രണ്ടു വ്യാപാര ദിനങ്ങളില്‍ പവന് 80 രൂപ വീതം താഴ്ന്ന ശേഷമാണ് സമാന വിലയിടിവ് ഇന്നും രേഖപ്പെടുത്തിയത്.

16ന് 36,920 രൂപ രേഖപ്പെടുത്തി ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയതിന് ശേഷമാണ് സ്വര്‍ണവില താഴാന്‍ തുടങ്ങിയത്. രണ്ടാഴ്ചക്കിടെ 1040 രൂപയാണ് കുറഞ്ഞത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

Top