സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വീണ്ടും കുറഞ്ഞു. ഇന്നലെ വന്‍വര്‍ധന രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് സ്വര്‍ണ വില കുറഞ്ഞത്. കഴിഞ്ഞ ആറ് ദിവസത്തിനിടെ 4 ദിവസവും സ്വര്‍ണ വില താഴേക്ക് പോയെങ്കിലും ഒറ്റദിവസത്തെ വര്‍ധന ഉപഭോക്താക്കള്‍ക്ക് വലിയ തിരിച്ചടിയായി.

ഇന്ന് സ്വര്‍ണ്ണവില ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയും കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്നത്തെ വില 4795 രൂപയാണ്. ഒരു പവന്‍ സ്വര്‍ണത്തിന് വില 38360 രൂപയാണ്.

ഇന്ന് 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 10 രൂപ ഗ്രാമിന് കുറഞ്ഞു. 3960 രൂപയാണ് ഇന്ന് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില. ഒരു പവന്‍ വിലയില്‍ 80 രൂപയുടെ കുറവുണ്ടായി.

അതേസമയം വെള്ളിയുടെ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. 925 ഹോള്‍മാര്‍ക്ക് വെള്ളിക്ക് ഗ്രാമിന് 100 രൂപയാണ് ഇന്നത്തെയും വില. സാധാരണ വെള്ളിക്ക് ഗ്രാമിന് 72 രൂപയാണ് ഇന്നത്തെ വില.

 

Top