സംസ്ഥാനത്ത് സ്വർണ്ണവില കുറഞ്ഞു

തിരുവനന്തപുരം : കേരളത്തിലെ സ്വർണ്ണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. ഇന്ന് ​ഗ്രാമിന് 10 രൂപയാണ് കുറഞ്ഞത്. പവന് 80 രൂപയും കുറഞ്ഞു. ​ഗ്രാമിന് 4,700 രൂപയാണ് ഇന്നത്തെ സ്വർണ്ണത്തിന്റെ വിൽപ്പന നിരക്ക്. പവന് 37,600 രൂപയായി.

ഒക്ടോബർ 23ന്, ​ഗ്രാമിന് 4,710 രൂപയായിരുന്നു നിരക്ക്. പവന് 37,680 രൂപയും. കമ്മോഡിറ്റി വിപണിയിൽ ട്രോയ് ഔൺസിന് (31.1 ​ഗ്രാം) 1,901 ഡോളറാണ് നിലവിലെ നിരക്ക്. രാജ്യാന്തര സ്വർണ്ണ നിരക്ക് ഇപ്പോഴും 1,900 ഡോളറിന് മുകളിൽ തുടരുന്നത് വിപണിയിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്.

അതേസമയം അന്താരാഷ്‌ട്ര സ്വർണ്ണ വിലയിൽ കഴിഞ്ഞ ദിവസം നേരിയ ഇടിവ് റിപ്പോർട്ട് ചെയ്തിരുന്നു. കോവിഡ് വൈറസിന്റെ ആശങ്കകളും അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര -രാഷ്ട്രീയ തകർക്കങ്ങളുമാണ് അന്താരാഷ്ട്ര സ്വർണ്ണ നിരക്ക് ഉയർന്ന നിലയിൽ തുടരാൻ കാരണം.

Top