സ്വര്‍ണവിലയില്‍ ഇടിവ് പവന് 600 രൂപ കുറഞ്ഞ് 34,200 രൂപയിലെത്തി

സ്വര്‍ണവിലയില്‍ ഇടിവ്.പവന് 600 രൂപകുറഞ്ഞ് 34,200 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4275 രൂപയാണ് വില.

മെയ് 18ന് റെക്കോഡ് വിലയായ 35,040 രൂപ രേഖപ്പെടുത്തിയതനുശേഷം തുടര്‍ച്ചയായി വിലകുറയുന്ന പ്രവണതയാണ് കണ്ടുവരുന്നത്.

മൂന്നുദിവസമായി 34,800 രൂപ നിലവാരത്തിലാണ് വ്യാപാരം നടന്നത്. തുടര്‍ന്നാണ് ഒറ്റയടിക്ക് ബുധനാഴ്ച 600 രൂപ കുറഞ്ഞിരിക്കുന്നത്.

ആഗോള വിപണിയില്‍ രണ്ടാഴ്ചയിലെ താഴ്ന്ന നിലവാരത്തിലാണ് സ്വര്‍ണവില.

Top