സ്വര്‍ണവില കുറഞ്ഞു; പവന് 34,320 രൂപ

സ്വര്‍ണവില പവന് ഒറ്റയടിക്ക് 480 രൂപകുറഞ്ഞു. പവന് 34,320 രൂപയിലും 4290 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

കഴിഞ്ഞദിവസം 43,800 രൂപയായിരുന്നു പവന്റെ വില. തിങ്കളാഴ്ചയാകട്ടെ ഉയര്‍ന്ന വിലയായ 35,040 രൂപ രേഖപ്പെടുത്തുകയും ചെയ്തു.

ആഗോള വിപണിയിലും വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. സ്പോട്ട് ഗോള്‍ഡ് വില ഒരു ഔണ്‍സിന് 1,722.93 ഡോളറായി താഴ്ന്നു. ദേശീയ വിപണിയിലും വിലയിടിവ് പ്രതിഫലിച്ചു.

Top