സ്വര്‍ണ വില കുറഞ്ഞു; പവന് 28,200 രൂപ

കൊച്ചി: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. 28,200 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 3,525 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

നാല് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ വില മാറുന്നത്. നവംബര്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്.

Top