കുതിച്ച് ഉയര്‍ന്ന സ്വര്‍ണവിലയില്‍ നേരിയ ഇടിവ്; പവന് 27,680 രൂപ

തിരുവന്തപുരം: സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. 27,680 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 15 രൂപ താഴ്ന്ന് 3,460 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഓഗസ്റ്റ് മാസത്തില്‍ ആദ്യമായാണ് ആഭ്യന്തര വിപണിയില്‍ വിലയിടിവുണ്ടാകുന്നത്. ഓഗസ്റ്റ് മാസം മാത്രം പവന് 2,120 രൂപ വര്‍ധിച്ചിരുന്നു. രൂപയുടെ മൂല്യത്തിലുണ്ടായ കനത്ത ഇടിവാണ് സ്വര്‍ണ വില കുതിച്ചുയരാന്‍ കാരണമായത്.

ഇന്നലെ 27,800 രൂപയിലാണ് വ്യാപാരം നടന്നത്. ഗ്രാമിന് 3,475 രൂപയായിരുന്നു വില.

Top