സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്; പവന് 28,400 രൂപ

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്. പവന് 80 രൂപയാണ് കുറഞ്ഞത്. 28,400 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ താഴ്ന്ന് 3,550 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ആഭ്യന്തര വിപണിയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസമാണ് വിലയിടിവുണ്ടാകുന്നത്. വ്യാഴാഴ്ച പവന് 160 രൂപ കുറഞ്ഞിരുന്നു.

Top