സ്വർണ വിലയിൽ വർധനവ്; പവന് 28,280 രൂപ

കൊച്ചി: സ്വർണ വിലയിൽ ഇന്ന് നേരിയ വർധനയുണ്ടായി. പവന് 80 രൂപയാണ് വർധിച്ചത്. ചൊവ്വാഴ്ച ആഭ്യന്തര വിപണിയിൽ പവന് 120 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വർധനയുണ്ടായത്.

28,280 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ വർധിച്ച് 3,535 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

Top