കൂടിയത് 400 രൂപ; സ്വർണ വില വീണ്ടും 41,000 കടന്നു

കൊച്ചി: തുടര്‍ച്ചയായ മൂന്ന് ദിവസങ്ങളിൽ കുറഞ്ഞ സ്വർണ വില ഇന്ന് വീണ്ടും ഉയർന്നു. പവന് 400 രൂപ കൂടി. ഒരു പവൻ സ്വർണത്തിന് ഇന്ന് 41,120 രൂപ.

​ഗ്രാമിന് 50 രൂപയാണ് വർധിച്ചത്. ഒരു ​ഗ്രാം സ്വർണത്തിന് ഇന്ന് 5,140 രൂപ.

ഇന്നലെ ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വില എത്തിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 40,720 രൂപയായിരുന്നു.

പിന്നാലെയാണ് ഒറ്റയടിക്ക് ഇന്ന് 400 രൂപ വർധിച്ചത്.  രണ്ട് മാസത്തിനിടെ ആദ്യമായാണ് ഇന്നലെ സ്വര്‍ണവില 41,000ല്‍ താഴെ എത്തിയത്.

Top