സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; പവന് 34,400 രൂപ

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. പവന് 34,400 രൂപയിലും ഗ്രാമിന് 4,300 രൂപയിലുമാണ് വ്യാപാരം പുരോഗിക്കുന്നത്.

കഴിഞ്ഞദിവസം 34,000 രൂപയായിരുന്നു പവന്റെ വില. മെയ് ഒന്നിലെ വിലയായ 33,400 രൂപയില്‍നിന്ന് 15 ദിവസംകൊണ്ട് 1000 രൂപയാണ് വര്‍ധിച്ചത്.

ആഗോള വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ഔണ്‍സിന് 1,730.56 നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. ദേശീയ വിപണിയില്‍ തുടര്‍ച്ചയായി മൂന്നാമത്തെ ദിവസമാണ് സ്വര്‍ണവില കൂടുന്നത്.

വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകളും സര്‍ക്കാരുകളും സാമ്പത്തിക ഉത്തേജക പാക്കേജുകള്‍ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയാണ് സ്വര്‍ണവില ഇത്രയും കുതിക്കാനിടയാക്കയിത്.

Top