സര്‍വ്വകാല റെക്കോര്‍ഡിട്ട് സ്വര്‍ണവില; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സര്‍വ്വകാല റെക്കോര്‍ഡിട്ട് സ്വര്‍ണവില. ഇന്ന് ഒരു പവന് 800 രൂപ ഉയര്‍ന്നതോടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയിലേക്കെത്തി സ്വര്‍ണ വ്യാപാരം. ആദ്യമായി 49,000 കടന്നിരിക്കുകയാണ് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 49,440 രൂപയാണ്.

അന്താരാഷ്ട്ര സ്വര്‍ണ്ണവില 2200 ഡോളര്‍ മറികടന്ന് 2019 ഡോളര്‍ വരെ എത്തിയതിനു ശേഷം ഇപ്പോള്‍ 2203 ഡോളറിലാണ്. ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് 83.05 ആണ്. 24 കാരറ്റ് സ്വര്‍ണ്ണക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 68 ലക്ഷം രൂപയ്ക്ക് അടുത്തായിട്ടുണ്ട്.പലിശ നിരക്ക് മാറ്റമില്ലാതെ തല്‍സ്ഥിതി തുടരുമെന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പണനയ പ്രഖ്യാപനമാണ് വിലക്കുതിപ്പിന് കാരണം. നിക്ഷേപകര്‍ വലിയതോതില്‍ സ്വര്‍ണത്തില്‍ താല്‍പര്യം കാട്ടുന്നതും വിലവര്‍ധന കാരണമായിട്ടുണ്ട്.

Top