സ്വര്‍ണ വില വീണ്ടും പുതിയ റെക്കോര്‍ഡ്; സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ്

കൊച്ചി: സ്വര്‍ണവിലയിലെ വര്‍ദ്ധനവ് തുടരുന്നു. റെക്കോര്‍ഡ് വിലയിലാണ് സ്വര്‍ണവ്യാപാരം നടക്കുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ ഉയര്‍ന്ന് വില സര്‍വകാല റെക്കോര്‍ഡിലെത്തി. നവംബര്‍ 29 മുതല്‍ സ്വര്‍ണവില കുത്തനെ ഉയരുകയാണ്. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണ വ്യാപാരം നടക്കുന്നത്.

ഇന്ന് പവന് 320 രൂപ കൂടി. 5,885 രൂപയാണ് ഒരു ഗ്രാമിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 47,080 രൂപയാണ്. രാജ്യാന്തര വിപണിയിലും സ്വര്‍ണ വില ഏറ്റവും ഉയരത്തിലാണ്.

അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഇനി ഉടനെ ഉയര്‍ത്തില്ലന്നും, കുറയ്ക്കാനുള്ള സാധ്യതകളാണെന്നുമുള്ള സൂചന ലഭിച്ചതാണ് സ്വര്‍ണവില കുത്തനെ ഉയരണാനുള്ള കാരണം. ചൈനയില്‍ പുതിയ വൈറസ് പടര്ന്നുനവെന്നുമുള്ള വാര്‍ത്തയും സ്വര്‍ണ്ണവില കുതിക്കുന്നതിന് കാരണമായി.

Top