സ്വര്‍ണവില കുറഞ്ഞു; പവന് 37,200 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. പവന് 280 രൂപ കുറഞ്ഞ് 37,200 രൂപയായി. ഗ്രാമിന്റെ വില 4650 രൂപയാണ്. ദേശീയ വിപണിയില്‍ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 58,088 രൂപ നിലവാരത്തിലേയ്ക്ക് താഴ്ന്നു. ആഗോള വിപണിയില്‍ ഒരു ഔണ്‍സ് 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 1,877.15 ഡോളര്‍ നിലവാരത്തിലാണ്.

രണ്ടു ശതമാനത്തോളം ഇടിവാണ് കഴിഞ്ഞ ദിവസം വിലയിലുണ്ടായത്. ആഗോള വിപണിയില്‍ സ്വര്‍ണവിലയെ ബാധിച്ചത് ഡോളര്‍ മൂല്യം ഉയര്‍ന്നതാണ്.

Top