സ്വര്‍ണമാല പിടിച്ചുപറിക്കല്‍; രണ്ട് പേര്‍ പിടിയില്‍

പനാജി: സ്വര്‍ണമാല പിടിച്ചുപറിച്ച കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത് സൗത്ത് ഗോവ പൊലീസ്. ഹുസൈന്‍ ഷെയ്ഖ് റൈച്ചൂര്‍, അഷ്പക് കദൂര്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും കുറ്റകൃത്യത്തില്‍ ഉപയോഗിച്ച സ്‌കൂട്ടറും ഇവരുടെ പക്കല്‍നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

2021 ജനുവരി 11 ന് കോര്‍ട്ടാലിം നിവാസിയായ ഒരു വൃദ്ധയില്‍ നിന്ന് ലഭിച്ച പരാതിയുടെയും 2020 ഒക്ടോബര്‍ 28ന് ലഭിച്ച മറ്റൊരു കേസിന്റെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കൂട്ടിചേര്‍ത്തു.

 

Top