ദേശീയ സീനിയര്‍ സ്‌കൂള്‍ മീറ്റ് ; ലോങ്ങ്ജംപില്‍ സ്വര്‍ണവും വെള്ളിയും, കേരളത്തിന് മൂന്നാം സ്വര്‍ണം

റോത്തക്ക്: ദേശീയ സ്‌കൂള്‍ സീനിയര്‍ അത്‌ലറ്റിക് മീറ്റില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലോങ്ങ്ജംപില്‍ കേരളത്തിന്, സ്വര്‍ണവും വെള്ളിയും.

പറളി സ്‌കൂളിലെ ടി പി അമല്‍ സ്വര്‍ണവും എന്‍ അനസ് വെള്ളിയും സ്വന്തമാക്കി.

ഇതോടെ കേരളത്തിന്റെ സ്വര്‍ണനേട്ടം മൂന്നായി ഉയര്‍ന്നു.

ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ അങ്കമാലി തുറവൂര്‍ എം എ എച്ച് എസിലെ നിബിന്‍ ബൈജു വെങ്കലം കരസ്ഥമാക്കി.

പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ പുല്ലൂരാമ്ബാറ സെന്റ് ജോസഫ് സ്‌കൂളിലെ അപര്‍ണാ റോയും, പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ കല്ലടി സ്‌കൂളിലെ നിവ്യ ആന്റണിയും റെക്കോര്‍ഡോടെ സ്വര്‍ണം നേടിയിരുന്നു.

മീറ്റിന്റെ മൂന്നാം ദിവസമായ ബുധനാഴ്ച ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ ആദര്‍ശ് ഗോപി വെള്ളി നേടി.

പെണ്‍കുട്ടികളുടെ പോള്‍ വാള്‍ട്ടില്‍ അര്‍ഷ ബാബുവിന് വെങ്കലമുണ്ട്. എന്നാല്‍ അഞ്ച് കിലോമീറ്റര്‍ നടത്തത്തില്‍ ശ്രീജയ്ക്കു ലഭിച്ച വെങ്കലം മത്സരത്തില്‍ പങ്കെടുത്ത മഹാരാഷ്ട്ര താരത്തിന്റെ പരാതിയെ തുടര്‍ന്ന റദ്ദാക്കിയിരുന്നു.

29 പോയന്റാണ് കേരളം ഇതുവരെ നേടിയിരിക്കുന്നത്.

Top