ടോക്കിയോ ഒളിമ്പിക്‌സില്‍ ലക്ഷ്യം സ്വര്‍ണ മെഡല്‍: ആഷ്ലി ബാര്‍ട്ടി

സിഡ്നി: ടോക്കിയോ ഒളിമ്പിക്‌സില്‍ സ്വര്‍ണ മെഡല്‍ ലക്ഷ്യം വെയ്ക്കുന്നതായി വിംബിള്‍ഡണ്‍ ജേതാവും ലോക ഒന്നാം നമ്പര്‍ താരവുമായ ആഷ്ലി ബാര്‍ട്ടി. ഒളിമ്പിക്‌സില്‍ ഓസ്ട്രേലിയയെ പ്രതിനിധീകരിക്കാന്‍ കഴിയുന്നത് ഒരു മികച്ച അനുഭവമായിരിക്കുമെന്നും താരം പറഞ്ഞു.

‘വിംബിള്‍ഡണില്‍ ഞങ്ങള്‍ പ്രത്യേകമായി എന്തെങ്കിലും നേടി എന്ന വസ്തുത ആഘോഷിക്കുന്നത് ഈ അടുത്ത കാലയളവില്‍ പ്രധാനമാണ്. എന്റേത് മാത്രമായ ചില സ്വപ്നങ്ങളും ലക്ഷ്യങ്ങളുമുണ്ടെനിക്ക്. എന്റെ ടീമിനോടൊപ്പവും ലക്ഷ്യങ്ങളുമുണ്ട്’ ആഷ്ലി പറഞ്ഞു.

ഒളിമ്പിക്‌സിനായി തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ടീം പുനഃസജ്ജരാകുമെന്നും പ്രതീക്ഷയോടെയാണ് ഒളിമ്പിക്‌സിനെ സമീപിക്കുന്നതെന്നും ആഷ്ലി കൂട്ടിച്ചേര്‍ത്തു. ജൂലൈ 10ന് നടന്ന വിംബിള്‍ഡണ്‍ വനിത സിംഗിള്‍സ് ഫൈനലില്‍ ചെക്ക് റിപ്പബ്ലിക്ക് താരം കരോലിന പ്ലിസ്‌കോവയെ തോല്‍പ്പിച്ചാണ് ആഷ്ലി ബാര്‍ട്ടി കിരീടം ചൂടിയത്.

 

Top