ജക്കാര്‍ത്തയില്‍ ഇന്ത്യന്‍ ‘സ്വപ്‌ന’ സ്വര്‍ണം; ഹെപ്റ്റത്തലോണില്‍ ചൈനയെ തറപറ്റിച്ചു

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസ് ഹെപ്റ്റത്തലോണില്‍ ഇന്ത്യയുടെ സ്വപ്ന ബര്‍മന് സ്വര്‍ണം. ചൈനയുടെ വാന്‍ ക്വിന്‍ലിംഗിന്റെ വെല്ലുവിളി മറികടന്നാണ് സ്വപ്ന സ്വര്‍ണം കരസ്ഥമാക്കിയത്.

ആകെ 6026 പോയിന്റുകളാണ് സ്വപ്ന നേടിയിരിക്കുന്നത്. സ്വപ്നയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനത്തിനാണ് ജക്കാര്‍ത്ത സാക്ഷ്യം വഹിച്ചത്.

നേരത്തെ, വനിതകളുടെ 200 മീറ്റര്‍ ഓട്ടത്തില്‍ ദ്യുതി ചന്ദിന് വെള്ളി ലഭിച്ചിരുന്നു.

Top