സ്വര്‍ണ റെക്കോഡുമായി ഇന്ത്യന്‍ അത്ലറ്റ് ദ്യുതി ചന്ദ്; 11.32 സെക്കന്‍ഡില്‍ ഓടിയെത്തി

നാപോളി: ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ സ്വര്‍ണ റെക്കോഡുമായി ഇന്ത്യന്‍ അത്ലറ്റ് ദ്യുതി ചന്ദ്. ഇറ്റലിയിലെ നാപ്പോളിയില്‍ നടക്കുന്ന യൂണിവേഴ്‌സിറ്റി ഗെയിമില്‍ 100 മീറ്റര്‍ ഓട്ടത്തിലാണ് ദ്യുതി സ്വര്‍ണം സ്വന്തമാക്കിയത്.

11.32 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ദ്യുതിയുടെ സുവര്‍ണ നേട്ടം. ഇതോടെ ഒരു അന്താരാഷ്ട്ര മത്സരത്തിലും ലോക യൂണിവേഴ്സിറ്റി ഗെയിംസിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും ദ്യുതി സ്വന്തമാക്കി.

സ്വിറ്റ്സര്‍ലന്‍ഡിന്റെ അജ്ല ഡെല്‍ പോന്റെയ്ക്കാണ് വെള്ളി. 11.33 സെക്കന്‍ഡ് ആണ് സ്വിസ് താരത്തിന്റെ സമയം. ഹീറ്റ്സില്‍ 11.58 സെക്കന്‍ഡെടുത്താണ് ദ്യുതി സെമിഫൈനലിന് യോഗ്യത നേടിയത്. സെമിയില്‍ 11.41 സെക്കന്‍ഡായി ഇന്ത്യന്‍ താരം സമയം മെച്ചപ്പെടുത്തി. ഫൈനലില്‍ 11.32 സെക്കന്‍ഡില്‍ ഓടിയെത്തി ദ്യുതി സ്വര്‍ണവും നേടി.

Top