കൊല്‍ക്കത്തയില്‍ ദുര്‍ഗാപ്രതിമയില്‍ സ്വര്‍ണ മാസ്‌ക്; നാടിന് സമര്‍പ്പിച്ചു

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ 20 ഗ്രാമിന്റെ സ്വര്‍ണ മാസ്‌കും കൈകളില്‍ സാനിറ്റൈസറും മാസ്‌കും തെര്‍മല്‍ ഗണ്ണും പിടിച്ച ദുര്‍ഗ വിഗ്രഹം നാടിന് സമര്‍പ്പിച്ചു. കൊല്‍ക്കത്തയിലെ ബാഗുയതി പ്രദേശത്ത് പൂജ പന്തലിലാണ് വിഗ്രഹം ഒരുക്കിയിരിക്കുന്നത്. ഞായറാഴ്ച വിഗ്രഹം നാടിന് സമര്‍പ്പിച്ചു.

സാധാരണയുള്ള ദുര്‍ഗ വിഗ്രഹത്തില്‍ നിന്ന് വ്യത്യസ്തമായി തെര്‍മല്‍ ഗണ്‍, സാനിറ്റൈസര്‍, സിറിഞ്ച്, മറ്റു മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവ വിഗ്രഹത്തിന്റെ കൈകളില്‍ കാണാം. കൂടാതെ മുഖത്ത് 20 ഗ്രാമിന്റെ മാസ്‌കും ധരിപ്പിച്ചിട്ടുണ്ട്.

സ്വര്‍ണമാസ്‌ക് ഉയര്‍ന്ന നിലവാരമുള്ള ഒന്നു മാത്രമായി പരിഗണിക്കരുതെന്നായിരുന്നു തൃണമൂല്‍ എം.എല്‍.എയും ബംഗാളി ഗായികയുമായ അതിഥി മുന്‍ഷിയുടെ പ്രതികരണം. 20 ഗ്രാം സ്വര്‍ണ മാസ്‌ക് പ്രതിഷ്ഠിക്കുകയല്ല, മറിച്ച് മാസ്‌ക് ധരിക്കേണ്ടതിന്റെയും ശുചിയായിരിക്കേണ്ടതിന്റെയും പ്രധാന്യം ഇതുവഴി ഓര്‍മിപ്പിക്കുകയാണ് ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

 

Top