കോവിഡ് കാലത്ത് നഷ്ടം നേരിട്ട് സ്വർണ്ണ വിപണിയും

കോവിഡ് കാലം മറ്റെല്ലാ മേഖലകളെയും പോലെ തന്നെ സ്വർണ്ണ വ്യാപാര മേഖലയെയും കാര്യമായി ബാധിച്ചിരിക്കുകയാണ്. ലോക്ഡൗണുമായി ബന്ധപ്പെട്ട് മാസങ്ങളോളം കടകൾ അടച്ചിട്ടത് സ്വർണ്ണ വിപണിയെ വല്ലാതെ തളർത്തിയിരുന്നു. സാധാരണ സമയങ്ങളിൽ 494 ടൺ സ്വർണ്ണ വില്പന നടത്തിയ സ്ഥാനത്ത് ഈ വർഷം വിറ്റത് 252 ടൺ സ്വർണ്ണം മാത്രമാണ്.

കഴിഞ്ഞ കാൽ നൂറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ വില്പനയാണിത്. ദിപാവലിയാണ് ഇനി സ്വർണ്ണ വിപണി ലക്ഷ്യം വയ്ക്കുന്ന ഒരു വലിയ സാധ്യത. അതിലും പരാജയപ്പെട്ടാൽ സ്വർണ്ണവിപണി ഇനിയും മൂക്ക് കുത്തി വീഴും എന്നാണ് സമ്പത്തിക വിധക്തർ പറയുന്നത്

Top