പാലക്കാട് ദ്രവരൂപത്തിലുള്ള 1.2 കിലോ സ്വര്‍ണം പിടികൂടി ; രണ്ട് പേര്‍ അറസ്റ്റില്‍

പാലക്കാട്: പാലക്കാട് ദ്രവരൂപത്തിലുള്ള 1.2 കിലോ സ്വര്‍ണം കടത്താന്‍ ശ്രമം. സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. വയനാട് സ്വദേശി അബ്ദുള്‍ ജസീര്‍, കാരന്തൂര്‍ സ്വദേശി അജി നാസ് എന്നിവരാണ് പിടിയിലായത്. എക്‌സൈസ് ഇന്റലിജന്‍സിന്റെ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ പിടികൂടിയത്.

ഷാര്‍ജയില്‍ നിന്നും തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളം വഴി കേരളത്തിലേക്ക് കടത്തിയ സ്വര്‍ണമാണ് പാലക്കാട്ട് നിന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Top