നെപ്പോളിയന്റെ സ്വര്‍ണക്കിരീടത്തിലെ ഒരു ഇതള്‍ ലേലത്തില്‍ വിറ്റത് വന്‍ തുകയ്ക്ക്

പാരീസ് : ഫ്രഞ്ച് ചക്രവര്‍ത്തിയും സൈനിക മേധാവിയുമായിരുന്ന നെപ്പോളിയന്റെ സ്വര്‍ണക്കിരീടത്തിലെ ഒരു ഇതള്‍ ലേലത്തില്‍ വിറ്റത് വന്‍ തുകയ്ക്ക്.

നെപ്പോളിയന്റെ പട്ടാഭിഷേകത്തിന് ഉണ്ടാക്കിയ ഈ കിരീടത്തിലെ ഇതൾ 625,000 ($735,000 ഡോളർ) രൂപയ്ക്കാണ് ജീന്‍ പിയറെ എന്നയാള്‍ ലേലത്തില്‍ വാങ്ങിയത്.

സ്വർണ കിരീടത്തിന് ഭാരം കൂടുതലായതിനാൽ കിരീടത്തിലെ ആറ് ഇലകള്‍ സ്വര്‍ണപ്പണിക്കാരന്‍ ഇളക്കി മാറ്റുകയും അത് ആറ് പെണ്‍ മക്കള്‍ക്കായി നല്‍കുകയുംചെയ്തിരുന്നു .

അതിലെ ഒരിലയാണ് ഇപ്പോള്‍ ലേലം ചെയ്തത്. ഒരു കൈക്കുള്ളില്‍ ഒതുക്കാവുന്ന ഈ ഇലക്ക് പത്ത് ഗ്രാമാണ് തൂക്കം.

ഈ ഇല നെപ്പോളിയന്റെ വീരകഥകളുടെ പ്രതീകമാണെന്ന് ജീന്‍ അഭിപ്രായപ്പെട്ടു.

Top