Gold imports dip 59.5% to $ 1.7 billion in October

Gold-bullion-vault

മുംബൈ: രാജ്യത്തെ സ്വര്‍ണ ഇറക്കുമതിയില്‍ വന്‍ ഇടിവ്. സ്വര്‍ണം ഇറക്കുമതി ചെയ്യുന്നതിന് ഒക്ടോബറില്‍ 170 കോടി ഡോളറാണ് രാജ്യം ചെലവഴിച്ചത്. 2014 ഒക്ടോബറിലെ 420 കോടി ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ 59.5 ശതമാനമാണ് ഇടിവ്.

അതേസമയം, 2015ല്‍ ഇതുവരെ 62.2 ശതമാനമാണ് ഇറക്കുമതിയിലുണ്ടായ വര്‍ധന. ജൂലായ്-ആഗസ്ത് മാസങ്ങളിലാകട്ടെ 140 ശതമാനവും വര്‍ധിച്ചു. ഒക്ടോബറിലാണ് കുത്തനെ ഇടിവുണ്ടായത്.

ആഭ്യന്തര വിപണയില്‍ ആവശ്യം കുറഞ്ഞതും സര്‍ക്കാരിന്റെ പുതിയ സ്വര്‍ണ നിക്ഷേപ പദ്ധതികളുമാകാം ഇറക്കുമതി കുറയുന്നതിന് സഹായിച്ചത്.

സ്വര്‍ണം ഇറക്കുമതി കുറയുന്നത് രാജ്യത്തെ കറന്റ് അക്കൗണ്ട് കമ്മി പിടിച്ചുനിര്‍ത്തുന്നതിന് സഹായകമാകുമെന്ന ആശ്വാസത്തിലാണ് സര്‍ക്കാര്‍.

ലോകത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണം ഇറക്കുമതി ചെയ്യുന്നരാജ്യമാണ് ഇന്ത്യ. ആഭരണ നിര്‍മാണത്തിനാണ് സ്വര്‍ണം കൂടുതലായി ഉപയോഗിക്കുന്നത്.

Top