സ്വര്‍ണ ഇറക്കുമതിയില്‍ ജൂലായില്‍ 25ശതമാനം വര്‍ധന

മുംബൈ: സ്വര്‍ണത്തിന്റെ ഇറക്കുമതിയില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തി. വിദേശത്തുനിന്ന് ജൂലായില്‍ 25.5 ടണ്‍ സ്വര്‍ണമാണ് വാങ്ങിയത്. കഴിഞ്ഞവര്‍ഷം ഇത് 20.4 ടണ്ണായിരുന്നു. കഴിഞ്ഞമാസത്തെ കണക്കുമായി താരതമ്യംചെയ്യുമ്പഴുള്ള വര്‍ധന ഇരട്ടിയോളമാണ്.

2020ല്‍ ഇതാദ്യമായാണ് കയറ്റുമതിയിലും ജൂലായില്‍ വര്‍ധന രേഖപ്പെടുത്തുന്നത്. എന്നിരുന്നാലും 2020ന്റെ ആദ്യപകുതിയിലെ കയറ്റുമതിയില്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 79ശതമാനം ഇടിവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. വിലയിലെ വന്‍വര്‍ധനയും കോവിഡ് വ്യാപനവും രാജ്യത്തെ സ്വര്‍ണവില്പനയില്‍ ഇടിവുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍.

Top