കേരളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിച്ചത് 15 ലക്ഷത്തിന്റെ സ്വര്‍ണം

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിവസ്ത്രത്തിനുള്ളില്‍ മിശ്രിത രൂപത്തിലാക്കി ഒളിപ്പിച്ച 15 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. 280 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

ദുബായില്‍ നിന്നെത്തിയ നാഗപട്ടണം സ്വദേശി മുനിസ്വാമിയാണ് എയര്‍ കസ്റ്റംസിന്റെ പിടിയിലായത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ വന്‍സംഘം തന്നെ പിടിയിലാവുകയും എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് നിര്‍ബാധം തുടരുകയാണ്.

Top