കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട

കണ്ണൂര്‍: വീണ്ടും കണ്ണൂര്‍ വിമാനത്താവളത്തില്‍ 27 ലക്ഷം ഇന്ത്യന്‍ രൂപയുടെ സ്വര്‍ണവേട്ട. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടുന്നത്. ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരനായ കാസര്‍കോട് മഞ്ചേശ്വരം സ്വദേശി മുഹമ്മദ് ഇര്‍ഫാനില്‍ നിന്നാണ് കസ്റ്റംസ് 600 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

ഞായറാഴ്ച കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് മാത്രം ഒരു കോടി ഇരുപത് ലക്ഷത്തിന്റെ സ്വര്‍ണം 7 പേരില്‍ നിന്നായി പിടികൂടിയിരുന്നു. കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെല്‍റ്റിലുമാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്നു. നാദാപുരം, കാസര്‍കോട് സ്വദേശികളാണ് ഞായറാഴ്ചയും പിടിയിലായത്.

ഇവരില്‍ ഒരാളെ അറസ്റ്റ് ചെയ്തു. ഇതിന്റെ തുടര്‍പരിശോധനകളുടെ ഭാഗമായാണ് വീണ്ടും സ്വര്‍ണം പിടികൂടിയത്. കൊവിഡ് കാലമായതിനാല്‍ നിലവില്‍ വിമാനത്താവളങ്ങളിലേക്ക് വന്ദേഭാരത് മിഷന്‍, ചാര്‍ട്ടേഡ് വിമാനങ്ങള്‍ മാത്രമേ ഉള്ളൂവെങ്കിലും സ്വര്‍ണ്ണക്കടത്തുകാര്‍ക്ക് അതൊന്നും പ്രശ്‌നമല്ല. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സ്വര്‍ണ്ണക്കടത്ത് യഥേഷ്ടം തുടരുകയാണ്.

Top