നെടുമ്പാശേരിയില്‍ വീണ്ടും സ്വര്‍ണവേട്ട; തമിഴ്‌നാട് സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ദുബായില്‍നിന്ന് എത്തിയ തമിഴ്‌നാട് സ്വദേശി ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച രണ്ടു കിലോ സ്വര്‍ണമാണ് പിടികൂടിയത്.

കസ്റ്റംസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്. 80 ലക്ഷം രൂപയിലേറെ വരുന്ന സ്വര്‍ണമാണ് ഇത്. രണ്ടാഴ്ച മുന്‍പു പലരില്‍ നിന്നായി 5 കിലോ സ്വര്‍ണം പിടികൂടിയിരുന്നു.

 

Top