കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട

കൊച്ചി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. കസ്റ്റംസ് രണ്ടരക്കോടി രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. ഇറച്ചി മുറിക്കുന്ന യന്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്താനുള്ള ശ്രമമാണ് കസ്റ്റംസ് തടഞ്ഞത്. തൃക്കാക്കര തുരുത്തേൽ എന്റർപ്രൈസസിന്റെ പേരിലാണ് സ്വർണം അയച്ചിരുന്നത്. തൃക്കാക്കര സ്വദേശിയുടെ ഡ്രൈവർ നകുൽ എന്നയാളാണ് പിടിയിലായത്. സിറാജുദ്ദീൻ എന്നയാളാണ് സ്വർണം അയച്ചതെന്ന് കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്.

ദുബായിൽ നിന്ന് എത്തിയ കാർഗോയിലാണ് രണ്ടേകാൽ കിലോ സ്വർണമുണ്ടായിരുന്നത്. ഇന്ത്യയിൽത്തന്നെ ലഭിക്കുന്ന യന്ത്രം വിദേശത്ത് നിന്ന് വരുത്തിയത് എന്തിനെന്ന സംശയമാണ് വൻ സ്വർണവേട്ടയ്ക്ക് വഴിയൊരുക്കിയത്.

Top